Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : James Watson

ഡി​എ​ൻ​എ ഘ​ട​ന ക​ണ്ടു​പി​ടി​ച്ച ജെ​യിം​സ് വാ​ട്സ​ൺ അ​ന്ത​രി​ച്ചു

ചി​ക്കാ​ഗോ: ശാ​സ്ത്ര ലോ​ക​ത്ത് നി​ർ​ണാ​യ​ക വ​ഴി​ത്തി​രി​വാ​യി മാ​റി​യ ഡി​എ​ൻ​എ​യു​ടെ ഘ​ട​ന ക​ണ്ടു​പി​ടി​ച്ച ശാ​സ്ത്ര​ജ്ഞ​ൻ ജെ​യിം​സ് വാ​ട്സ​ൺ അ​ന്ത​രി​ച്ചു. 97 വ​യ​സാ​യി​രു​ന്നു. ഫ്രാ​ൻ​സി​സ് ക്രി​ക്ക് എ​ന്ന ശാ​സ്ത്ര​ജ്ഞ​നൊ​പ്പ​മാ​ണ് ഡി​എ​ൻ​എ​യു​ടെ പി​രി​യ​ൻ ഗോ​വ​ണി (ഡ​ബി​ൾ ഹീ​ലി​ക്സ്) ഘ​ട​ന വാ​ട്സ​ൺ ക​ണ്ടു​പി​ടി​ച്ച​ത്.

ഈ ​ക​ണ്ടു​പി​ടി​ത്ത​ത്തി​ന് 1962ൽ ​ഇ​രു​വ​ർ​ക്കും വൈ​ദ്യ​ശാ​സ്ത്ര നൊ​ബേ​ൽ സ​മ്മാ​നം ല​ഭി​ച്ചി​രു​ന്നു. ചി​ക്കാ​ഗോ​യി​ൽ ജ​നി​ച്ച വാ​ട്സ​ൺ 24-ാം വ​യ​സി​ലാ​ണ് ഈ ​ക​ണ്ടു​പി​ടി​ത്തം ന​ട​ത്തി​യ​ത്. വൈ​ദ്യ​ശാ​സ്ത്ര മേ​ഖ​ല​യി​ലും കു​റ്റ​വാ​ളി​ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​ലു​മെ​ല്ലാം പു​തി​യൊ​രു വ​ഴി​തെ​ളി​ച്ച ഈ ​ക​ണ്ടു​പി​ടി​ത്ത​ത്തി​ലൂ​ടെ വാ​ട്സ​ണ്‍ ശാ​സ്ത്ര ലോ​ക​ത്ത് ആ​ദ​ര​ണീ​യ​നാ​യി.

ജീ​വി​ക​ളു​ടെ ജ​നി​ത​ക ഘ​ട​ന​യി​ൽ മാ​റ്റം വ​രു​ത്തു​ക, രോ​ഗി​ക​ൾ​ക്ക് ജീ​നു​ക​ൾ ന​ൽ​കി ചി​കി​ത്സി​ക്കു​ക, ഡി​എ​ൻ​എ സാ​മ്പി​ളു​ക​ളി​ൽ​നി​ന്ന് മൃ​ത​ദേ​ഹ​ങ്ങ​ളെ​യും പ്ര​തി​ക​ളെ​യും തി​രി​ച്ച​റി​യു​ക, കു​ടും​ബ വം​ശാ​വ​ലി ക​ണ്ടെ​ത്തു​ക തു​ട​ങ്ങി​യ​വ​യ്ക്കെ​ല്ലാം ഈ ​ക​ണ്ടെ​ത്ത​ൽ വ​ഴി​തു​റ​ന്നു.

അ​തേ മ​നു​ഷ്യ​ൻ ത​ന്നെ ജീ​വി​ത​ത്തി​ന്‍റെ അ​വ​സാ​ന കാ​ല​ഘ​ട്ട​ത്തി​ൽ ക​റു​ത്ത വ​ർ​ഗ​ക്കാ​ർ വെ​ള്ള​ക്കാ​രേ​ക്കാ​ൾ ബു​ദ്ധി​കു​റ​ഞ്ഞ​വ​രാ​ണെ​ന്ന അ​ധി​ക്ഷേ​പ​ക​ര​മാ​യ പ​രാ​മ​ർ​ശം ന​ട​ത്തി ലോ​ക​ത്തി​ന്‍റെ വി​മ​ർ​ശ​നം ഏ​റ്റു​വാ​ങ്ങി.

Latest News

Corehub Up